ന്യൂദല്‍ഹി: റഷ്യന്‍ നിര്‍മ്മിത വാക്‌സീന്‍ സ്പുട്‌നിക് V രാജ്യത്ത് നല്‍കിത്തുടങ്ങി. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസ് നല്‍കിത്തുടങ്ങിയത്.
ഡോ. റെഡ്ഡീസ് ലബോറട്ടറീസും അപ്പോളോ ഹോസ്പിറ്റല്‍സും ഒരുമിച്ചാണ് സ്പുട്‌നിക് V ഉപയോഗിച്ച് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
വാക്‌സിനേഷന്‍ പരിപാടിയുടെ ആദ്യ ഘട്ടം തിങ്കളാഴ്ച ഹൈദരാബാദിലും ചൊവ്വാഴ്ച വിശാഖപട്ടണത്തും ആരംഭിക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
കോവിന്‍ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സ്പുട്‌നിക് V വാക്‌സിനേഷന്‍.
റഷ്യയിലെ ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മ്രൈക്രോബയോളജി വികസിപ്പിച്ചെടുത്ത സ്പുട്നിക് V വാക്സിന്‍ കൊറോണ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ സ്പുട്നിക് വാക്സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡോ. റെഡ്ഡീസ് ലബോറട്ടറിക്ക് അനുമതി നല്‍കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക