| Wednesday, 17th June 2020, 5:54 pm

കൊവിഡ് 19; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ തീരുമാനം; ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ ഈ മാസം 30 വരെ അടച്ചിടാന്‍ തീരുമാനം. ക്ഷേത്രങ്ങളില്‍ ജൂണ്‍ 30 വരെ ഭക്തര പ്രവേശിപ്പിക്കില്ല.

സംസ്ഥാനത്ത് സമ്പര്‍ക്കം മൂലം കൊവിഡ് രോഗവ്യാപനം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു അറിയിച്ചു.

പ്രാര്‍ത്ഥനയ്ക്ക് എത്താന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രങ്ങള്‍ തുറന്നതെന്നും അങ്ങനെ ചെയ്തപ്പോഴും എല്ലാ ആശങ്കയും അപ്പോഴും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല അടക്കം 28 ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്‍ത്തന്നെ അത് നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 100 കോടി രൂപ കൂടി അധികസഹായം കിട്ടിയാലല്ലാതെ തുടര്‍ന്നുള്ള മാസങ്ങളില്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാവുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സഹായിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും എന്‍.വാസു പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more