തിരുവനന്തപുരം: മലയാള സിനിമാരംഗത്ത് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയുമാണ് ആവശ്യവുമായി രംഗത്തെത്തിയിരുക്കുന്നത്.
താരങ്ങള്‍ 50 ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കാതെ അവരെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നാണ് സംഘടനകള്‍ വ്യക്തമാക്കിയത്.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ഘട്ടത്തിലാണ് സംഘടനകള്‍ ആവശ്യവുമായി രംഗത്തെത്തിയത്.
നിലവില്‍ പൂര്‍ത്തീകരിക്കാനുള്ള 25 സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സംഘടന പറഞ്ഞു. ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലുള്ള സിനിമകളുമുള്‍പ്പെടെ 66 ഓളം സിനിമകള്‍ നിലവില്‍ പൂര്‍ത്തീകരിക്കാനുണ്ട്.
50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് നേരത്തെ ഫിലിംചേംബര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇ്ത കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഷൂട്ടിംഗിനുള്ള അനുമതി നല്‍കിയത്.
കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ ചില സിനിമാ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ റിലീസിങ്ങിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി തീയറ്റര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ