| Thursday, 21st May 2020, 12:26 pm

കൊവിഡ്19: എന്ത് കൊണ്ട് കേന്ദ്ര സർക്കാർ മാധ്യമങ്ങളെ കാണുന്നില്ല?; ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ടെന്ന് ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാൻ കേന്ദ്ര സർക്കാർ മാധ്യമങ്ങളെ കാണാത്തതിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. എല്ലാ രാജ്യങ്ങളിലെയും നേതാക്കൾ എന്താണ് സംഭവിക്കുന്നത് എന്ന് മാധ്യമങ്ങളിലൂടെ തങ്ങളുടെ പൗരന്മാരെ അറിയിക്കുന്നുണ്ട്. എന്നാൽ ഇവിടെ അങ്ങിനെ ഒരു രീതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നാണ് വിവരങ്ങൾ അറിയേണ്ടത്. ഇതുവരെ വാർത്താ സമ്മേളനങ്ങളിൽ നിന്നും മാറി നിൽക്കുന്ന നയമാണ് ആരോ​ഗ്യ മന്ത്രി പോലും ഇവിടെ സ്വീകരിച്ചത്”. ജയറാം രമേശ് പറഞ്ഞു.

ദിവസവും ആളുകൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ എയിംസിലെ ഡോക്ടർ രൺദീപ് ​ഗുലേരിയ മാധ്യമങ്ങളെ കാണുന്നതാണ് നല്ലതെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. നേരത്തെ ആരോ​ഗ്യ മന്ത്രാലയം നടത്തിവന്നിരുന്ന പ്രസ് ബ്രീഫിങ്ങ്സ് എത്രത്തോളം സുതാര്യമായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more