തിരുവന്തപുരം: നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്ത മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.
ജൂണ്‍ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ നേത്രാവതി എക്സ് പ്രസില്‍ യാത്രചെയ്ത ഒരു മലയാളിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
എസ് 8 കോച്ചിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. രത്നഗിരിയില്‍ ഇറങ്ങിയ ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയില്‍ നിലവില്‍ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആണ്.
മുംബൈയില്‍ സബര്‍ബന്‍ ട്രെയിന്‍ ഇന്ന്മുതല്‍ വീണ്ടും സര്‍വീസ് തുടങ്ങുകയാണ്. ആദ്യ ഘട്ടത്തില്‍ അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഐഡി കാര്‍ഡുകള്‍ പരിശോധിച്ച് മാത്രമാണ് ടിക്കറ്റ് നല്‍കുക. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ല്‍ നിന്ന് 700 ആയി കുറച്ചിട്ടുമുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ