ചെന്നൈ: തമിഴ്‌നാട്ടില്‍ ബാര്‍ബര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ലോക്ക്ഡൗണ്‍ തെറ്റിച്ച് കട തുറന്ന ബാര്‍ബര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ വീടുകള്‍ സന്ദര്‍ശിച്ച് ആവശ്യക്കാരുടെ മുടി വെട്ടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ചെന്നൈയിലെ വലസരാവാക്കം മുന്‍സിപാലിറ്റിയിലെ ബാര്‍ബര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോര്‍പറേഷനിലെ കോയമ്പേടു പ്രദേശത്തെ മുഴുവന്‍ വീടുകളിലും കോണ്‍ടാക്ട് ട്രേസിംഗ് നടത്തുന്നുണ്ട്.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുടിവെട്ടുന്നതിനായി സലൂണ്‍ സന്ദര്‍ശിച്ചുവെന്നും വീടുകളിലേക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും സമ്മതിച്ച് 30 ഓളം പേര്‍ സ്വമേധയാ മുന്നോട്ടു വന്നിട്ടുണ്ട്.
സംഭവം പുറത്തുവന്ന ഉടനെ കോയമ്പേട്, വലസരാവാക്കം, നേര്‍ക്കുണ്ട്രം തുടങ്ങിയ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ലംഘിച്ച് ഷോപ്പ് തുറന്ന ബാര്‍ബര്‍ക്കെതിരെ കേസെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം തമിഴ്‌നാട്ടില്‍ പുതുതായി 52 കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 1,937 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് 24 പേര്‍ ഇതുവരെ മരിക്കുതയും ചെയ്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.