കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചത് വിവാഹ ചടങ്ങില്‍ നിന്നാവാമെന്ന് സംശയം.
ജൂലൈ മൂന്നു മുതല്‍ ഡോക്ടര്‍ വിവാഹത്തിനായി ആശുപത്രിയില്‍ നിന്നും അവധിയിലായിരുന്നു. അതിന് ശേഷം ഡോക്ടര്‍ ആശുപത്രിയില്‍ വന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കണ്ണൂരിലെ പാറക്കടവ് വെച്ചാണ് വിവാഹം നടന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 പേരോട് ക്വാറന്റീനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം കഴിഞ്ഞാല്‍ കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച 794 പേരില്‍ 182 പേരും തിരുവനന്തപുരത്താണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചവരില്‍ 519 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം മൂലമാണ്. ഇതില്‍ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് സമ്പര്‍ക്ക രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക