| Saturday, 2nd May 2020, 5:01 pm

സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൂടി കൊവിഡ്; 8 പേര്‍ക്ക് രോഗം ഭേദമായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്.  രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി.

രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ കണ്ണൂരിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

കഴിഞ്ഞ ദിവസം പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരൂരില്‍ നിന്നും കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളെ അവരുടെ ജന്മ നാടുകളിലേക്ക് പറഞ്ഞയക്കും.

കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ആറ് പേർ കണ്ണൂരിലും രണ്ട് പേർ ഇടുക്കിയിലുമാണ്.
96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും 410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്പോട്ടുകളില്ല ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്.

ഏറ്റവുമധികം കൊവിഡ് ബാധിതർ ചികിത്സയിൽ ഉള്ളത് കണ്ണൂരാണ് 38 പേർ, ഇവരിൽ രണ്ട് പേർ കാസർകോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more