കൊച്ചി: ഐസോലേഷനില്‍ കഴിയാതിരിക്കാന്‍ യാത്രക്കാര്‍ പാരസെറ്റാമോള്‍ ഗുളിക കഴിച്ച് വരുന്നത് പരിശോധനയെ തടസപ്പെടുത്തുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. പാരസെറ്റമോള്‍ അടങ്ങിയ ഗുളികകള്‍ കഴിച്ചാല്‍ ശരീരോഷ്മാവ് ശരിയായി മനസ്സിലാക്കാന്‍ കഴിയില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പനി ലക്ഷണം അനുഭവപ്പെടുന്ന പലരും ഇത് തിരിച്ചറിഞ്ഞ് ഐസൊലേഷനിലേക്ക് വിടാതിരിക്കുന്നതിന് ഗുളികകള്‍ കഴിച്ച് താല്‍ക്കാലികമായി രക്ഷപ്പെടുന്നത്. ഇത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതേതുടര്‍ന്ന് ഗുളിക കഴിച്ചിട്ടുണ്ടോയെന്ന വിവരങ്ങളും ആരായുന്നുണ്ട്.
മഹാരാഷ്ട്ര, ബംഗളൂരു, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിയുന്ന വിദ്യാര്‍ഥികളോട് ഹോസ്റ്റല്‍ വിട്ട് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കൂടുതല്‍ പേര്‍ വരുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്നുപിടിച്ചതിനാല്‍ അവിടെനിന്ന് വരുന്നവരോട് 14 ദിവസം വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്.
74 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനിടെ, വിദേശത്തുനിന്ന് വന്നിട്ടുള്ളവര്‍ വീട്ടില്‍തന്നെ തങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ആശാപ്രവര്‍ത്തകര്‍ വീടുകളിലെത്തി അന്വേഷിക്കുന്നുണ്ട്.
WATCH THIS VIDEO: