| Thursday, 25th November 2021, 11:49 pm

അതിവേഗം വകഭേദം സംഭവിക്കുന്ന കൊറോണ വൈറസ് ദക്ഷിണാഫ്രിക്കയില്‍; അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം. വളരെ പെട്ടെന്ന് മ്യൂട്ടേഷന്‍ സംഭവിക്കുന്ന ബി.1.1.529 എന്ന വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിത്.

ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കൊണ്ട് കത്തയച്ചു. ‘വളരെ പെട്ടെന്ന് വകഭേദം സംഭവിക്കുന്നതിനാല്‍ പൊതുജനാരോഗ്യത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ചും അന്താരാഷ്ട്ര യാത്രക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍,’ അദ്ദേഹം പറഞ്ഞു.

വകഭേദം വന്ന പുതിയ വൈറസിനെ ബോട്ട്സ്വാനാ, ദക്ഷിണാഫ്രിക്ക, ഹോങ്കോങ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്.

അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനപരിശോധനക്ക് വിധേയമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോഗ്യകുടുംബക്ഷേമമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെത്തുന്ന അന്തര്‍ദേശീയ യാത്രക്കാരുടെ കോണ്‍ടാക്ട് ട്രേസ് ചെയ്യണമെന്നും കത്തില്‍ പറയുന്നു.

ഇവരില്‍ പുതിയ വകഭേദം പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവരെ ഐ.എന്‍.എസ്.എ.സി.ഒ.ജി ജെനോം സ്വീക്വന്‍സ് ലാബിലേക്ക് മാറ്റണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും, പ്രിന്‍സിപ്പിള്‍ സെക്രട്ടറിമാര്‍ക്കും അയച്ച കത്തില്‍ രാജേഷ് ഭൂഷണ്‍ നിര്‍ദേശിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Covid-19: Centre sounds alert over new coronavirus variant found in South Africa

We use cookies to give you the best possible experience. Learn more