| Friday, 17th April 2020, 10:37 pm

ധാരാവിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു; മരണം പത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ധാരാവിയില്‍ വെള്ളിയാഴ്ച 15 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 101 ആയി. മുന്‍സിപല്‍ കോര്‍പറേഷന്‍ അധികൃതരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഇന്ന് 62 കാരന്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി.

മുംബൈ നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചജേരിപ്രദേശമാണിത്. ഇവിടെ സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാത്തതാണ് രോഗം പടരാനുള്ള കാരണമെന്ന് അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ 3236 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 34 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചതെന്നാണ് വിവരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more