കൊവിഡ് 19 'കോളര്‍ ട്യൂണ്‍' ഉടന്‍ നിര്‍ത്തിയേക്കും
national news
കൊവിഡ് 19 'കോളര്‍ ട്യൂണ്‍' ഉടന്‍ നിര്‍ത്തിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th March 2022, 7:49 am

ന്യൂദല്‍ഹി: കൊവിഡിനെക്കുറിച്ച് അവബോധം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രീകോള്‍ സന്ദേശം നിര്‍ത്താന്‍ ആരോഗ്യമന്ത്രാലയം ആലോചന നടത്തുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനത്തില്‍ കുറവുവന്ന പശ്ചാത്തലത്തിലാണ് നീക്കം.

എന്നാല്‍ എന്നുമുതലാണ് ഇത് അവസാനിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ല.
രാജ്യത്തുടനീളമുള്ള ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ നിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. ലോക്ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കൊവിഡ് കോളര്‍ട്യൂണ്‍ എത്തിയത്.

പിന്നീട് പ്രാദേശിക ഭാഷകളിലും ഇത് വന്നു.

 

 

 

Content Highlights: Covid-19 ‘Caller Tune’ To Stop Playing Soon When You Make Phone Calls