കൊല്‍ക്കത്ത: കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നീട്ടി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജൂലായ് അവസാന വാരം വരെയാണ് ലോക്ക്ഡൗണ്‍ ഇളവുകളോടെ നീട്ടിയത്.
മൂന്ന് മണിക്കൂറോളം നീണ്ട സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു ലോക്കഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്തത്.ജൂലായ് അവസാന വാരം വരെ സ്‌കൂളുകളും കോളെജുകളും അടഞ്ഞുകിടക്കും.
ബുധനാഴ്ച സംസ്ഥാനത്ത് പുതുതായി 445 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,173 ആയി.
4,890 പേരാണ് നിലവില്‍ ബംഗാളില്‍ ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 591 ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.