കണ്ണൂരില്‍ കൊവിഡ് രോഗ വിമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു ; ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
COVID-19
കണ്ണൂരില്‍ കൊവിഡ് രോഗ വിമുക്തരായ ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നു ; ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th April 2020, 6:36 pm

തിരുവനന്തപുരം: കണ്ണൂരില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് സ്വദേശിയായ യുവതിക്ക് ആണ്‍കുഞ്ഞു പിറന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ഈക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് കുഞ്ഞു പിറന്നത് ഇത് ഒരു സന്തോഷ വാര്‍ത്തയാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കും അവരെ പരിചരിച്ച മെഡിക്കല്‍ ടീമിനും അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് പുതുതായി 10 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ 7, കാസര്‍ഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും വന്നവരാണ് 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം ബാധിച്ചത്. ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി, കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ എന്നിങ്ങനെയാണ് രോഗം ഭേദമായത്.

ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഈസ്റ്റര്‍ സന്ദേശത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video