കോഴിക്കോട് : കൊവിഡ് 19 ന്റെ വ്യാപനം മൂലം കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താന്‍ ചികിത്സ പദ്ധതിയുമായ് കോഴിക്കോട് ആസ്റ്റര്‍ മിംസ്.
കൊവിഡ് ഭീതി നിലനില്‍ക്കുന്ന അവസ്ഥയില്‍ തുടര്‍ ചികിത്സയ്ക്ക് പതിവ് ഡോക്ടര്‍മാരേയും ആശുപത്രികളേയും സമീപിക്കുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരമായി അതേ ചികിത്സ ഏറ്റവും കുറഞ്ഞ ചെലവില്‍ നല്‍കാനുള്ള സൗകര്യമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഒരുക്കിയിരിക്കുന്നത്.
നിലവില്‍ കാന്‍സര്‍ ചികിത്സയ്ക്കായ് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി ഹോസ്പിറ്റലുകളില്‍ ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് സാഹചര്യത്തില്‍ ആസ്റ്റര്‍ മിംസില്‍ തുടര്‍ ചികിത്സ നല്‍കും.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കുവേണ്ടിയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കീമോ തെറാപ്പിയും, റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നിര്‍വ്വഹിക്കുന്നവരും കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് രോഗാവസ്ഥ വിലയിരുത്തേണ്ടവരുമായ രോഗികളാണ് നിലവില്‍ ഏറ്റവും കുടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത്. ദൂരയാത്ര നിര്‍വ്വഹിക്കാന്‍ സാധിക്കാത്തത് മൂലം ചികിത്സ മുടങ്ങിയവര്‍ക്ക് മാനുഷിക പരിഗണന പുലര്‍ത്തിക്കൊണ്ടുള്ള പാക്കേജാണ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ലഭ്യമാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. കെ. വി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരാണ് സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും, ലഭ്യതയെക്കുറിച്ചും കൂടുതലറിയുന്നതിന് 9047747385, 9847560848 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
DoolNews Video