ജയ്പൂര്‍: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയ അന്തര്‍സംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ വ്യക്തമായ പദ്ധതി വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച് കേന്ദ്രം വ്യക്തമായ ഒരു പൊതു നയം രൂപീകരിക്കണമെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരും അതേ ഒത്തൊരുമ കാണിക്കണം,’ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഏപ്രില്‍ 27ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ വീഡിയോ കോണ്‍ഫ
ന്‍സ് വഴികാണുമെന്ന് അറിയിച്ചതിന് പിന്നാലെയായിരുന്നു ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തത്.
തുടക്കം മുതലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് താന്‍ പറയുന്നുണ്ടെന്നും എന്നാല്‍ യാതൊരു വ്യക്തതയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും തിരിച്ചെത്തിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിങ്ങനെ വിവിധ ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് അനൗദ്യോഗികമായി ആശയ വിനിമയം നടത്തുന്നതിന് പകരം സംസ്ഥാനങ്ങളുമായുള്ള ആശയ വിനിമയത്തില്‍ ഏകീകൃത രൂപം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഓടിക്കുന്ന പ്രത്യേക ട്രെയിന്‍ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് വ്യക്തമായി ആസൂത്രണം ചെയ്ത് മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.