കൊവിഡ് 19; നാല് മാസം കൊണ്ട് ഇന്ത്യയില്‍ മരിച്ചത് 31 മാധ്യമപ്രവര്‍ത്തകര്‍; ഏറ്റവും കൂടുതല്‍ യു.പിയിലും തെലുങ്കാനയിലും
Covid 19 India
കൊവിഡ് 19; നാല് മാസം കൊണ്ട് ഇന്ത്യയില്‍ മരിച്ചത് 31 മാധ്യമപ്രവര്‍ത്തകര്‍; ഏറ്റവും കൂടുതല്‍ യു.പിയിലും തെലുങ്കാനയിലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 10:37 pm

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. നിരവധി പേരാണ് കൊവിഡ് മൂലം രാജ്യത്ത് മരിച്ചത്. രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 64 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞത്. റേറ്റ് ദി ഡിബേറ്റ് ആണ് ഇത് സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.

നാല് മാസത്തിനിടെ 31 മാധ്യമപ്രവര്‍ത്തകരാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊവിഡ് മൂലം മരണപ്പെട്ടത്.

15 മാധ്യമ പ്രവര്‍ത്തകരാണ് ഉത്തര്‍പ്രദേശില്‍ ഇതിനോടകം മരണപ്പെട്ടത്. തെലുങ്കാനയില്‍ 11 ഉം മഹാരാഷ്ട്രയില്‍ ആറും മാധ്യമപ്രവര്‍ത്തകര്‍ മരണപ്പെട്ടു. ഏപ്രില്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3,23144 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2771 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. 28,82,204 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. 1,97,894 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. ദല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം രോഗികള്‍ക്ക് കൃത്യമായി ചികിത്സ നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. ഓക്സിജന്‍ കിട്ടാതെ നിരവധിപേരാണ് ദല്‍ഹിയില്‍ മരിച്ചത്. ഹരിയാനയിലും സമാനമായ അവസ്ഥയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Covid 19; 31 journalists died in India in four months; Most in UP and Telangana