കുംഭമേളയില്‍ പങ്കെടുത്ത ബന്ധുവില്‍ നിന്ന് ഡോക്ടര്‍ക്ക് കൊവിഡ്; പിന്നാലെ ആശുപത്രിയിലെ 13 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്
national news
കുംഭമേളയില്‍ പങ്കെടുത്ത ബന്ധുവില്‍ നിന്ന് ഡോക്ടര്‍ക്ക് കൊവിഡ്; പിന്നാലെ ആശുപത്രിയിലെ 13 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th May 2021, 7:49 pm

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നു രോഗികള്‍ക്കുള്‍പ്പെടെ 13 പേര്‍ക്ക് ഡോക്ടറില്‍ നിന്ന് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്.

കുംഭമേളയില്‍ പങ്കെടുത്ത അമ്മായിയമ്മയില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊവിഡ് പിടിപെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 18 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിട്ടുണ്ട്.

ഒരുദിവസം മാത്രമെ ഡോക്ടര്‍ ആശുപത്രിയില്‍ വന്നിട്ടുള്ളുവെന്നും ഇദ്ദേഹത്തിന്റെ അമ്മായിയമ്മ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങയ ഉടന്‍ ഇവര്‍ ഐസൊലേഷനിലേക്ക് മാറിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൊവിഡ് അതീവ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു ഹരിദ്വാറില്‍ കുംഭമേള നടത്തിയത്.


കുംഭമേളയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും കുംഭമേള നടത്തുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. കാര്യങ്ങള്‍ കൈവിട്ടപ്പോഴാണ് കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

 

Content Highlights: COVID-19: 13 test positive at hospital after doctor contracts virus from Kumbh Mela returnee