കാസർഗോഡ്: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരെ നിയോഗിക്കാൻ സർക്കാർ തീരുമാനം. പ്രവാസികളടക്കമുള്ളവർ നാട്ടിലേക്ക് തിരികെയെത്തുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകർക്കും പ്രത്യേക ചുമതല സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ, എയിഡഡ് മേഖലയിലെ അധ്യാപകർ കൊവിഡ് ഡ്യൂട്ടിയ്ക്ക് ഹാജരാകേണ്ടി വരും.
ഇതുമായി ബന്ധപ്പെട്ട് 900 അധ്യാപകരുടെ പട്ടിക തയ്യാറാക്കാൻ കാസർഗോഡ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ പേരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കാനും തീരുമാനമായി.കാസർഗോഡ് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടറോട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ലാ കളക്ടർ ആരാഞ്ഞു.
ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനത്തിനാണ് കൂടുതലായും അധ്യാപകരെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാസർഗോഡ് മാത്രം 100 ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കേണ്ടി വരുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഒരു ഡെസ്കിൽ മുന്ന് പേർ വെച്ച് മൂന്ന് ഷിഫ്റ്റുകളായി പ്രവർത്തിക്കാനാണ് 900 അധ്യാപകരുടെ പട്ടിക തയ്യാറാക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.