| Friday, 9th July 2021, 9:51 pm

ഔട്ട്‌ലുക്ക് മാഗസിനില്‍ ജോജിയുടെ കവര്‍ ചിത്രം; ഒ.ടി.ടിയില്‍ മലയാള സിനിമ ഉണ്ടാക്കിയ മുന്നേറ്റം ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജൂലൈ ലക്കത്തിലെ ഔട്ട്ലുക്ക് മാഗസിനില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയുടെ കവര്‍ ചിത്രം. ഒ.ടി.ടിയില്‍ മലയാള സിനിമ ഉണ്ടാക്കിയ മുന്നേറ്റമാണ് ജൂലൈ മാസത്തെ ഔട്ട്ലുക്ക് മാഗസിനില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്.

കൊവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഇറങ്ങിയ മലയാള സിനിമകളെക്കുറിച്ച് ഔട്ട്ലുക്ക് സംസാരിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഒ.ടി.ടിയുടെ സാധ്യതയെ മലയാള സിനിമ കൃത്യമായി പ്രയോജനപ്പെടുത്തിയെന്നാണ് മാഗസിനില്‍ പറയുന്നത്.

കേരളത്തിന് പുറത്തും വലിയ തോതില്‍ ആരാധകരെ ഉണ്ടാക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ജോജി, ആര്‍ക്കറിയാം, കള, സീ യൂ സൂണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ലേഖനം കടന്നുപോകുന്നത്.

നേരത്തെ കൊവിഡ് കാലത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി ഗാര്‍ഡിയനില്‍ നമ്രത ജോഷി എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ കൊവിഡ് കാല സിനിമകള്‍ക്കുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുന്നത് ബോളിവുഡല്ല, മലയാളമാണെന്നും അത് എന്തുകൊണ്ടാണെന്നുമാണ് ലേഖനത്തില്‍ പറഞ്ഞിരുന്നത്.

എല്ലാവരുടെയും ജീവിതങ്ങളെ മാറ്റിമറിച്ച കൊവിഡിനെ അടയാളപ്പെടുത്താന്‍ ബോളിവുഡ് മറന്നപ്പോള്‍ മലയാള സിനിമ കൊവിഡിനെ ഉള്‍ക്കൊണ്ടും പ്രതികരിച്ചും മുന്നോട്ടു പോയെന്നും വിഷയത്തിലും അവതരണത്തിലും നിര്‍മ്മാണത്തിലും പുതിയ രീതികള്‍ ആവിഷ്‌കരിച്ചെന്നും ദി ഗാര്‍ഡിയന്‍ പറയുന്നു. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വെച്ച് ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയായി നിലകൊള്ളുന്നത് മലയാളമാണെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

സൂഫിയും സുജാതയുമായിരുന്നു ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം. പിന്നീട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ വലിയ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ദൃശ്യം 2വും ആമസോണ്‍ പ്രൈം വഴിയായിരുന്നു പ്രേക്ഷകരിലെത്തിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Cover picture of Outlook magazine July issue Joji movie  directed by Dileesh Pothen 

We use cookies to give you the best possible experience. Learn more