ജൂലൈ ലക്കത്തിലെ ഔട്ട്ലുക്ക് മാഗസിനില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയുടെ കവര്‍ ചിത്രം. ഒ.ടി.ടിയില്‍ മലയാള സിനിമ ഉണ്ടാക്കിയ മുന്നേറ്റമാണ് ജൂലൈ മാസത്തെ ഔട്ട്ലുക്ക് മാഗസിനില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്.
കൊവിഡ് കാലത്തെ പ്രമേയമാക്കിയും പശ്ചാത്തലമാക്കിയും ഇറങ്ങിയ മലയാള സിനിമകളെക്കുറിച്ച് ഔട്ട്ലുക്ക് സംസാരിക്കുന്നു. കൊവിഡ് പ്രതിസന്ധിയില്‍ ഒ.ടി.ടിയുടെ സാധ്യതയെ മലയാള സിനിമ കൃത്യമായി പ്രയോജനപ്പെടുത്തിയെന്നാണ് മാഗസിനില്‍ പറയുന്നത്.
കേരളത്തിന് പുറത്തും വലിയ തോതില്‍ ആരാധകരെ ഉണ്ടാക്കിയ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ജോജി, ആര്‍ക്കറിയാം, കള, സീ യൂ സൂണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ലേഖനം കടന്നുപോകുന്നത്.
നേരത്തെ കൊവിഡ് കാലത്തോട് ഏറ്റവും വേഗത്തില്‍ പ്രതികരിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്ന് ദി ഗാര്‍ഡിയനില്‍ നമ്രത ജോഷി എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ കൊവിഡ് കാല സിനിമകള്‍ക്കുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമായി പ്രവര്‍ത്തിക്കുന്നത് ബോളിവുഡല്ല, മലയാളമാണെന്നും അത് എന്തുകൊണ്ടാണെന്നുമാണ് ലേഖനത്തില്‍ പറഞ്ഞിരുന്നത്.
#OLMag |📢 Latest Issue 📢
Lights, Camera, Cinemagic!
A new breed of sensitive directors & brilliant actors are treading unknown territory to give #Malayalam cinema a new lease of life
Outlook brings you their story from the other side of the camera@jaiarjun @sri50 @shyjukhalid pic.twitter.com/5pm2HYVRwY— Outlook Magazine (@Outlookindia) July 9, 2021