| Sunday, 16th May 2021, 4:50 pm

ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമെന്ന് ഭാരത് ബയോടെക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലും ബ്രിട്ടനിലും കണ്ടെത്തിയ എല്ലാ കൊവിഡ് 19 വകഭേദങ്ങള്‍ക്കും എതിരെ കൊവാക്‌സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോ ടെക്.

ഇന്ത്യയിലും ബ്രിട്ടണിലും ആദ്യമായി തിരിച്ചറിഞ്ഞ ബി.1.617, ബി.1.1.7 എന്നിവ ഉള്‍പ്പെടെ കൊറോണ വൈറസിന്റെ എല്ലാ പ്രധാന വകഭേദങ്ങള്‍ക്കും എതിരെ ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ ഫലപ്രദമാണെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത്.

പരീക്ഷിച്ച എല്ലാ പ്രധാന വകഭേദങ്ങളേയും കൊവാക്സിന്‍ നിര്‍വീര്യമാക്കുന്നുവെന്ന് ഭാരത് ബയോടെക് പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് മെഡിക്കല്‍ ജേണലായ ക്ലിനിക്കല്‍ ഇന്‍ഫെക്ഷിയസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുസിത്ര എല്ല ട്വിറ്ററില്‍ പങ്കുവെച്ചു. ഐ.സി.എം.ആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

നേരത്തെ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കൊവാക്‌സിന്‍ നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് അന്തോണി ഫൗചി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: COVAXIN effective against COVID strains found in India, UK: Bharat Biotech

Latest Stories

We use cookies to give you the best possible experience. Learn more