| Thursday, 22nd October 2020, 11:55 pm

കൊവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു; ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ വികസനം അവസാന ഘട്ടത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തദ്ദേശീയമായി നിര്‍മിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് കേന്ദ്ര അനുമതി. ഡ്രഗ്‌സ് ജനറല്‍ ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നല്‍കിയത്.

ഐ.സി.എം.ആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് എന്ന കമ്പനി വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു മൂന്നാം ഘട്ട അനുമതിക്കായി ഭാരത് ബയോ ടെക് അപേക്ഷ നല്‍കിയത്.

മൂന്നാംഘട്ട പരീക്ഷണത്തിനായി 22000 വളണ്ടിയര്‍മാരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദല്‍ഹി, മുംബൈ, പാട്‌ന, ലഖ്‌നൗ തുടങ്ങി 19 ഓളം സ്ഥലങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്‌സിനായിരിക്കും കൊവാക്‌സിന്‍.

സെപ്റ്റംബറില്‍ ഭാരത് ബയോടെക്ക് നല്‍കിയ വിവരപ്രകാരം മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തില്‍ കൊവാക്‌സിന്‍ അനുകൂല പ്രതികരണം കാണിച്ചിട്ടുണ്ടായിരുന്നു. ഭാരത് ബയോടെക്കിനെ കൂടാതെ സൈഡസ് കാഡില എന്ന കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covaxin, Bharat Biotech’s Coronavirus Vaccine, Cleared For Phase 3 Trials

We use cookies to give you the best possible experience. Learn more