തലശ്ശേരി: സി.പി.ഐ.എം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രനെ ജയിലില്‍വെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒമ്പതു ആര്‍.എസ്.എസുകാര്‍ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലീ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
2004 ഏപ്രില്‍ ആറിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയത്. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ പവിത്രന്‍, ഫല്‍ഗുനന്‍, കെ.പി രഘു, സനല്‍പ്രസാദ്, പി.കെ ദിനേശന്‍, കൊട്ടക്ക ശശി, അനില്‍ കുമാര്‍, തരശിയില്‍ സുനി, പി.വി അശോകന്‍ എന്നിവരാണ് കുറ്റക്കാര്‍. ശിക്ഷ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
ജയിലില്‍വെച്ച് ഇരുമ്പുപാരകൊണ്ട് തലയ്ക്കടിയേറ്റ രവീന്ദ്രന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണപ്പെട്ടത്. 15 വര്‍ഷത്തിനുശേഷമാണ് കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്. പ്രതികളായ ദിനേശന്‍, രാകേഷ്, ശ്രീലേഷ് എന്നിവര്‍ വിചാരണയ്ക്കു ഹാജരാവാത്തതാണ് വിചാരണ വൈകാനിടയാക്കിയത്.