ന്യൂദൽഹി: വോട്ടർമാർക്ക് പോളിങ് കേന്ദ്രങ്ങളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കണമെന്നും ഡിജി ലോക്കർ ആപ്ലിക്കേഷൻ വഴി തിരിച്ചറിയൽ രേഖ കാണിച്ച് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി.
ന്യൂദൽഹി: വോട്ടർമാർക്ക് പോളിങ് കേന്ദ്രങ്ങളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദിക്കണമെന്നും ഡിജി ലോക്കർ ആപ്ലിക്കേഷൻ വഴി തിരിച്ചറിയൽ രേഖ കാണിച്ച് പ്രവേശനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ബോംബെ ഹൈക്കോടതി.
മഹാരാഷ്ട്ര നവനിർമാൺ സേനയുടെ സജീവ രാഷ്ട്രീയ അംഗവും അഭിഭാഷകനുമായ ഉജാല യാദവ് സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെയും ജസ്റ്റിസ് അമിത് ബോർക്കറുടെയും ബെഞ്ച് പരിഗണിക്കുന്നത്.
നവംബർ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ഹരജി അടിയന്തര വാദം കേൾക്കുന്നതിനായി ബെഞ്ചിന് മുമ്പാകെ പരാമർശിച്ചത്. നവംബർ 18ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്റ്റാൻഡിങ് അഭിഭാഷകനോട് ഹാജരാകാൻ ബെഞ്ച് നിർദേശിച്ചു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവാദമുണ്ടെന്നും അതേസമയം വോട്ടർമാരെ അനുവദിക്കുന്നില്ലെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.
വോട്ടിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ കൊണ്ടുപോകാൻ വോട്ടർമാരെ അനുവദിക്കാത്തതിനാൽ ഇത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാരണത്താൽ മുതിർന്ന പൗരന്മാരോ സ്ത്രീകളോ മറ്റ് വ്യക്തികളോ പോളിങ് ബൂത്തുകളിൽ ഒറ്റയ്ക്ക് പോകേണ്ടവരോ വോട്ട് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഹരജിയിൽ പറയുന്നു.
2023 ജൂൺ 14ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസുകളെ അഭിസംബോധന ചെയ്ത് തെരഞ്ഞെടുപ്പ് ബോഡി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അതിൽ കമ്മീഷൻ നിയോഗിച്ച നിരീക്ഷകരും അംഗീകൃത തെരഞ്ഞെടുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും അല്ലാതെ മറ്റാരെയും ഫോൺ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് പ്രസ്താവിച്ചിരുന്നു. പോളിങ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകളും വയർലെസ് സെറ്റുകളും കൊണ്ടുപോകുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും അതിൽ പറയുന്നു.
ആശയവിനിമയത്തിനും ഡിജിറ്റലൈസേഷൻ ആവശ്യങ്ങൾക്കും മൊബൈൽ ഫോണുകൾ ഇപ്പോൾ ഒരു അത്യാവശ്യമായി മാറിയെന്ന് യാദവ് തൻ്റെ ഹരജിയിൽ പറഞ്ഞു.
Content Highlight: Court to hear plea on allowing voters to carry phones to polling booth on Monday