| Friday, 29th March 2019, 10:19 pm

കനയ്യ കുമാറിനെതിരെ അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ച സംഭവം; വിശദീകരണം നല്‍കാന്‍ ഡി.സി.പിയെ വിളിപ്പിച്ച് ദല്‍ഹി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യദ്രോഹം കുറ്റം ചുമത്തി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരെയും മറ്റു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അനുമതിയില്ലാതെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ് നടപടിയില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി. സര്‍ക്കാറിന്റെ അനുമതിയില്ലാതെ കുറ്റപത്രം ചുമത്തിയത് വിശദീകരിക്കാന്‍ ദല്‍ഹി പൊലീസ് ഡി.സി.പിയോട് ആവശ്യപ്പെട്ടതായി ദ ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ശെരാവത്താണ് ഡി.സി.പിയോട് ശനിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടത്. രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് കേസില്‍ കനയ്യ കുമാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ ദല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം ജനുവരി 19നായിരുന്നു കോടതി നിരസിച്ചത്.

“നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ലീഗല്‍ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടില്ല. അവരുടെ അനുമതി ഇല്ലാതെ നിങ്ങള്‍ എന്തിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്, എന്നായിരുന്നു കോടതി ചോദിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരായി കേസുമായി മുന്നോട്ടു പോകാന്‍ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട് 1200 പേജുകളുള്ള കുറ്റപത്രമായിരുന്നു പൊലീസ് സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചായിരുന്നു ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

എന്നാല്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് പ്രകടനത്തില്‍ നുഴഞ്ഞു കയറിയ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് മുന്‍ എ.ബി.വി.പി നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാദം സൃഷ്ടിച്ച് രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായിരുന്നു എ.ബി.വി.പിയുടെ ശ്രമമെന്നും ഇവര്‍ പറഞ്ഞിരുന്നു.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് ജെ.എന്‍.യു എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവരാണ് എ.ബി.വി.പിയുടെ പങ്ക് വെളിപ്പെടുത്തി രംഗത്തെത്തിയത്.

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസാരയില്‍ നിന്ന് മത്സരിക്കുന്ന സി.പി.ഐയെ പ്രതിനിധീകരിച്ച് കനയ്യ കുമാര്‍

We use cookies to give you the best possible experience. Learn more