ന്യൂദല്‍ഹി: ദല്‍ഹി മുന്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ദല്‍ഹി കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിംഗ് ആയി CourtSlapsModi ഹാഷ്ടാഗ്.
നിരവധിപേരാണ് മോദിയെ പരിഹസിച്ചുകൊണ്ട് ഈ ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്യുന്നത്. അരവിന്ദ് കെജ്‌രിവാളിനോട് മോദി മാപ്പ് പറയണമെന്നും ചിലര്‍ പറയുന്നു.
അന്‍ഷു പ്രകാശിനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഒമ്പത് ആം ആദ്മി എം.എല്‍.എമാരെയുമാണ് ദല്‍ഹി കോടതി കുറ്റവിമുക്തരാക്കി.
ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അരവിന്ദ് കെജ്‌രിവാള്‍ കുറ്റവാളിയല്ലെന്നും ദല്‍ഹി കോടതി വിലയിരുത്തി.
കെജ്‌രിവാളിനും മനോജ് സിസോദിയയ്ക്കും 9 എ.എ.പി എം.എല്‍.എ മാരെക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനയും അമാനത്തുള്ള ഖാനിനും പ്രകാശ് ജാര്‍വലിനുമെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അക്രമിച്ചു എന്ന ആരോപണത്തിലുമാണ് കേസെടുത്തിരുന്നത്.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍വെച്ച് 2018 ഫെബ്രുവരി 19ന് എ.എ.പി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അന്‍ഷുപ്രകാശിന്റെ ആരോപണം. ഇത് പിന്നീട് സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന് വഴിവെച്ചിരുന്നു.