natioanl news
വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ കക്ഷികള്‍ നേരിട്ട് ഹാജരാകേണ്ട, വീഡിയോ കോണ്‍ഫറന്‍സിലൂടെ മതി; ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 10, 10:50 am
Friday, 10th September 2021, 4:20 pm

ന്യൂദല്‍ഹി: വിവാഹ രജിസ്‌ട്രേഷനായി കക്ഷികള്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ദല്‍ഹി ഹൈക്കോടതി.

വീഡിയോ കോണ്‍ഫറന്‍സ് മോഡിലൂടെ ബന്ധപ്പെട്ട സബ് ഡിവിഷന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായാല്‍ മതിയാകുമെന്നും ദല്‍ഹി ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചു.

‘വ്യക്തിപരമായ സാന്നിധ്യം’ എന്നത് നേരിട്ടുള്ള സാന്നിധ്യം എന്നല്ല അര്‍ത്ഥമാക്കുന്നത് എന്നും കോടതി പറഞ്ഞു.

ന്യൂദല്‍ഹിയില്‍ വിവാഹ രജിസ്‌ട്രേഷനായി പ്രവാസി ദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

2001 ല്‍ വിവാഹിതരായ ഇവര്‍ നിലവില്‍ അമേരിക്കയിലാണ് താമസിക്കുന്നതെന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.

ദല്‍ഹിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ ദല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ദമ്പതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Court says parties can register marriage without “physical” presence