[]മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടെന്ന് നിലയിലുള്ള കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ നിന്നും എന്‍.സി.പി അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാറിന് കോടതിയുടെ വിലക്ക്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പത്രിക തള്ളിയ നടപടിചോദ്യം ചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ മുംബൈ സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി പരിഗണിച്ചാണ് കോടതി നടപടി.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ പവാറിന് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ പതിനേഴിനാണ് എം.സി.എ പ്രസിഡണ്ടായി ശരദ് പവ്വാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.
മുണ്ടെയുടെ സ്ഥാനാനാര്‍ത്ഥിത്വം തള്ളിയതിനെ തുടര്‍ന്നാണ് പവാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുംബൈയില്‍
സ്ഥിരതാമസമാക്കിയയാള്‍ക്കു മത്രമേ മത്സരിക്കാന്‍ കഴിയൂ എന്ന നിയമത്തിന്റെ പിന്‍ബലത്തിലാണ് മുണ്ടെയുടെ പത്രിക തള്ളിയത്.
ഇതിനെതിരെ മുണ്ടെ മുംബൈ സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. തന്റെ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. എം. ഗോവാദ്കറിന്റെ നടപടി നിയമവിരുദ്ധമാണെന്നും മുണ്ടെ ഹര്‍ജിയില്‍ വാദിക്കുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി നടത്തണമെന്നും ആവശ്യപ്പെടന്ന ഹരജിയില്‍ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശരദ് പവാറിനെ സ്ഥാനമേറ്റെടുക്കാന്‍ അനുവദിക്കരുതെന്നും അഥവാ സ്ഥാനമേറ്റാല്‍ പ്രസിഡന്റിന്റെ കടമകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രവി സാവന്ത്, ജോയിന്റ് സെക്രട്ടറിമാരായ നിഖില്‍ ദലാല്‍, പി. വി. ഷെട്ടി, സി. ടി. സിംഗ്‌വി, എസ്. എം. ഗോവാദ്കര്‍ എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ചേര്‍ത്തിട്ടുണ്ട്.