| Friday, 14th October 2022, 3:03 pm

ഗ്യാന്‍വാപി മസ്ജിദ്; ഹിന്ദുത്വവാദികളുടെ ഹരജി തള്ളി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്ത ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഹിന്ദുത്വവാദികളുടെ ഹരജി തള്ളി വാരാണസി കോടതി. ജില്ലാ ജഡ്ജി എ.കെ. വിഷ്വേഷയാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്.

ശിവലിംഗം എന്ന പറയപ്പെടുന്ന നിര്‍മിതിയുടെ പഴക്കം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആവശ്യം. അതേസമയം കണ്ടെടുത്തത് ശിവലിംഗമല്ലെന്നും ഫൗണ്ടനാണെന്നും അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ആവര്‍ത്തിച്ചു.

Content Highlight: Court rejected the plea of hindus claimin for carbon dating in gynvapi masjid

We use cookies to give you the best possible experience. Learn more