| Thursday, 22nd September 2022, 5:18 pm

ഗ്യാന്‍വാപി കേസില്‍ കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍; മുസ്‌ലിം വിഭാഗത്തിന്റെ ഹരജി തള്ളി കോടതി; വാദം തുടരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരാണസി: ഗ്യാന്‍വാപി കേസില്‍ മുസ്‌ലിങ്ങളുടെ ഹരജി തള്ളി വാരാണസി കോടതി. കേസില്‍ വാദം കേള്‍ക്കുന്നതിന് എട്ട് ആഴ്ച സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം വിഭാഗം നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ അടുത്ത വാദം സെപ്റ്റംബര്‍ 29 ന് നടക്കും.

ഹിന്ദു വിഭാഗം ആവശ്യപ്പെട്ട ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷയില്‍ എതിര്‍ ഹരജികള്‍ സമര്‍പ്പിക്കാന്‍ സെപ്റ്റംബര്‍ 29 വരെ മുസ്‌ലിം പക്ഷത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്.

മുസ്‌ലിം വിഭാഗത്തിന്റെ അവകാശവാദം ഗ്യാന്‍വാപി മസ്ജിദില്‍ നിന്നും കണ്ടെടുത്തത് ശിവലിംഗമല്ല ഫൗണ്ടന്‍ ആണെന്നാണ്. എന്നാല്‍ അത് ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗങ്ങളുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കാര്‍ബണ്‍ ഡേറ്റിങ് ആവശ്യപ്പെടുന്നതെന്നും ഹിന്ദു വിഭാഗം വ്യക്തമാക്കി.

Content Highlight: court rejected muslim plea for extending time, hindus demands carbon dating

We use cookies to give you the best possible experience. Learn more