ഹൈദരാബാദ്: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ ആന്ധ്ര ഹൈക്കോടതി തള്ളി. ജസ്റ്റിസ് സമുദ്രലാ ഗോവിന്ദരാജുലുവാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കേസില്‍ മെയ് 27 നാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ജഗന്‍ ഇപ്പോള്‍ ചഞ്ചല്‍ഗുഢ ജയിലില്‍ റിമാന്‍ഡിലാണ്. 43,000 കോടി രൂപയുടെ സാമ്പത്തിക തിരിമറികളാണ് ജഗന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം 27 ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാനായി ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ജഗന്റെ കമ്പനികളിലെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു. എന്നാല്‍ തന്നെ കുടുക്കാനായി കെട്ടിച്ചമച്ച കേസാണ് ഇതെന്നും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ജഗന്റെ വാദം.