| Sunday, 17th May 2015, 10:23 am

കണ്ണമ്പിള്ളിയുടെ അറസ്റ്റ്; എ.ടി.എസിനെ കോടതി ശാസിച്ചു; ഇന്‍സ്‌പെക്ടര്‍ കോടതിയില്‍ മാപ്പ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയെ അറസ്റ്റ് ചെയ്ത എ.ടി.എസിന് കോടതിയുടെ ശാസന.  മുരളിക്കെതിരെയുള്ള കുറ്റമെന്താണെന്ന് വെളിപ്പെടുത്താത്തനിനാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധസേനയ്ക്ക് കോടതിയുടെ ശാസനലഭിച്ചത്. അറസ്റ്റ് നടന്ന് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും തനിക്കെതിരെയുള്ള കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മുരളി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് പൂനെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഡി.എം ദേശ്മുഖ് എ.ടി.എസിന്റെ നടപടിയെ ശാസിച്ചത്.

ഇതേ തുടര്‍ന്ന് എ.ടി.എസ് പൂനെ യൂണിറ്റ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഭാനുപ്രതാപ് ബാര്‍ഗേയ്ക്ക് കോടതിയോട് മാപ്പ് പറയേണ്ടിവന്നു. ഇതിനു ശേഷമാണ്  മുരളിയോട് കുറ്റമെന്താണെന്ന് എ.ടി.എസ് വ്യക്തമാക്കിയത്.

നിരോധിത പ്രസിദ്ധീകരണമായ “പീപ്പിള്‍സ് മാര്‍ച്ച്” ഇമെയില്‍ വഴി വരിക്കാര്‍ക്ക് അയച്ച് കൊടുക്കുന്നുവെന്നും ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നുവെന്നുമാണ് പോലീസ് ഇവര്‍ക്കെതിരെയുള്ള കുറ്റമായി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് റിമാന്റ് റിപ്പോര്‍്ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. കേരളം, ഗുജറാത്ത്, ഛത്തിസ്ഗഡ്് അടക്കമുള്ളവരുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും ഇവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എം.വി ഷാ കോടതിയെ അറിയിച്ചു.

റിമാന്റ് കാലാവധി നീട്ടിവാങ്ങുന്നതിനായാണ്  മുരളിയെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോര്‍ട്ട് രഹസ്യമാണെന്ന് പറഞ്ഞ് എ.ടി.എസ് ഹാജരാക്കാത്തതും ജഡ്ജിയെ പ്രകോപിപ്പിക്കുകയുണ്ടായി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി മുരളിയോട് ചോദിച്ചതോടെയാണ് തന്റെ കുറ്റമെന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് മുരളി കോടതിയില്‍ പറഞ്ഞത്.

അതേസമയം മുരളി കണ്ണമ്പിള്ളിയുടേയും, ഒപ്പം അറസ്റ്റിലായ ഇസ്മായിലിന്റേയും എ.ടി.എസ് കസ്റ്റഡി 21 വരെ നീട്ടി. രാവിലെ 10 മുതല്‍ വൈകീട്ട് 6മണിവരെ മാത്രമെ ഇവരെ ചോദ്യം ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു.

മെയ് എട്ടിന് രാവിലെ പൂനെയിലെ തലേഗാവ് ദഭാഡേയിലെ ലോട്ടസ് വില്ലയില്‍ നിന്നാണ് മുരളി കണ്ണമ്പിള്ളിയേയും സഹായി ഇസ്മായിലിനേയും എ.ടി.എസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രഭാത സവാരിക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് പ്രദേശവാസികള്‍ പറയുന്നുണ്ട്.

 കൂടുതല്‍ വായനയ്ക്ക്‌

നിരോധിത സംഘടനയില്‍ അംഗമായാല്‍ ഒരാള്‍ പ്രതിയാകില്ല: ജസ്റ്റിസ് ജെ.ബി കോശി

മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ പൗരാവകാശങ്ങള്‍ ലംഘിക്കരുത്: ആര്‍.എം.പി

വിപ്ലവം കാട്ടു തീപോലെ പടരും മാവോവാദി നേതാവ് ഗണപതി സംസാരിക്കുന്നു

കേന്ദ്ര കമ്മിറ്റിക്ക് ഒരു മാവോയിസ്റ്റ് കത്ത്

മാവോയിസ്റ്റുകള്‍ക്ക് രാഷ്ട്രീയ പിന്തുണയുമായി സി.പി.ഐ

We use cookies to give you the best possible experience. Learn more