| Wednesday, 1st March 2023, 6:13 pm

ശിക്ഷ അഞ്ച് നേരം നിസ്കാരം; അടിപിടി കേസിൽ വിചിത്ര വിധിയുമായി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: റോഡപകടവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിം യുവാവിന് തടവിന് പകരം അഞ്ച് നേരം നിസ്കാരം നിർബന്ധമാക്കാൻ ഉത്തരവിട്ട് കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയുടേതാണ് വിധി. യുവാവിനോട് മരങ്ങൾ നാട്ടുപിടിപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കുറ്റം ആവർത്തിക്കില്ല എന്ന് ഉറപ്പാക്കിയ പക്ഷം കോടതിക്ക് പ്രതിയെ വെറുതെ വിടാൻ അനുവാദമുണ്ടെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് തേജ്വന്ത് സിങ് പറഞ്ഞു.

“താക്കീത് നൽകുക എന്നത് കൊണ്ടു ഞാൻ മനസ്സിലാക്കുന്നത് താൻ ചെയ്തത് കുറ്റകൃത്യമാണെന്ന് അയാളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. അയാളിൽ കുറ്റബോധക്കുണ്ടാക്കുക, ചെയ്ത തെറ്റ് ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന് ഉറപ്പു വരുത്തുക എന്നിവയാണ്,” മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. റോഡപകടത്തിന്റെ പേരിൽ ഒരാളെ കയ്യേറ്റം ചെയ്തുവെന്നതായിരുന്നു കേസ്.

വിചാരണ വേളയിൽ താൻ പതിവായി നിസ്കരിക്കാറില്ലെന്ന് പ്രതി കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിസ്കാരം കൃത്യമാക്കാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും കോടതി ഉത്തരവിട്ടത്

Content Highlight: Court ordered man to do namaz five times in brawl case

We use cookies to give you the best possible experience. Learn more