| Wednesday, 19th June 2019, 9:55 pm

പ്രദീപന്‍ പാമ്പിരിക്കുക്കുന്നിന്റെ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബൈക്കിടിച്ച് മരിച്ച ദളിത് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ പ്രദീപന്‍ പാമ്പിരിക്കുക്കുന്നിന്റെ കുടുംബത്തിന് 2.23 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കോഴിക്കോട് രണ്ടാം അഡീഷണല്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്‌ളെയിംസ് ട്രൈബ്യൂണലാണ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കോടതിയോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പ്രദീപന്റെ കുടുംബം അഭിഭാഷകന്‍ മുഖേന ഫയല്‍ ചെയ്ത കേസിലാണ് വിധി. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി റീജണല്‍ സെന്ററില്‍ അധ്യാപകനായിരുന്ന പ്രദീപന്‍ പാമ്പരിക്കുന്ന് 2016 ഡിസംബര്‍ ഒന്നിനാണ് അപകടത്തില്‍പ്പെടുന്നത. റോഡരികിലൂടെ നടന്നുപോകവേ ബൈക്ക് ഇടിക്കുകയായിരുന്നു.

ഡിസംബര്‍ എട്ടിന് പ്രദീപന്‍ മരണപ്പെട്ടു. പ്രദീപന്റെ കുടുംബത്തിന് പലിശ സഹിതം 2.23 കോടി രൂപ നല്‍കാന്‍ ജഡ്ജി. എസ്. നസീറയാണ് ഉത്തരവിട്ടത്.

We use cookies to give you the best possible experience. Learn more