| Tuesday, 25th September 2018, 5:40 pm

പ്രതിഷേധറാലിയ്ക്ക് നേരെ യോഗിയുടെ നേതൃത്വത്തില്‍ വെടിവെയ്പ്പ്; കൊലപാതകക്കേസില്‍ യോഗി ആദിത്യനാഥിന് കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊലപാതകക്കേസില്‍ കോടതി നോട്ടീസ്. 1999 ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന വെടിവെയ്പ്പില്‍ സത്യപ്രകാശ് എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

മഹാരാജ്ഗഞ്ചില്‍ നടന്ന പ്രതിഷേധത്തിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെയ്പ്പ് നടത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആര്‍. എസ്.പി നേതാവായ താലട്ട് അസീസിന്റെ സ്വകാര്യ സുരക്ഷ ചുമതല വഹിച്ചിരുന്നയാളായിരുന്നു സത്യപ്രകാശ്.

ALSO READ: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമോ?; സുപ്രീംകോടതി വിധി നാളെ

കേസില്‍ വീണ്ടും വിചാരണ ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ അസീസ് സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയതോടെ അദ്ദേഹം ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്ന് കേസ് വീണ്ടും തുറക്കാന്‍ സെഷന്‍സ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒരാഴ്ചയ്ക്കുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more