തിരുവനന്തപുരം: പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ചലചിത്രതാരം ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. ദരിദ്രനായ തനിക്ക് ചെലവിന് നല്‍കാന്‍ ലിസി തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് എംഡി വര്‍ക്കി അപ്പലേറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് പിതാവിന് ചെലവിന് നല്‍കണമെന്ന് എറണാംകുളം ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
കോടതി വിധി നിഷേധിച്ച ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.
നേരത്തെ വര്‍ക്കി ജില്ലാകലക്ടര്‍ക്ക് ലിസിക്കെതിരെ പരാതി നല്‍കിയപ്പോള്‍ പിതാവെന്നും പറഞ്ഞ് പരാതി നല്‍കിയയാളെ അറിയില്ലെന്നാണ് ലിസി പ്രതികരിച്ചത്. തന്റെ സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ജോര്‍ജ് എന്നാണ് അച്ഛന്റെ പേരായി നല്‍കിയത്. വര്‍ക്കിയെന്നല്ല. ഇയാള്‍ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താന്‍ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛന്‍. തന്നെ വളര്‍ത്തിയത് അമ്മയാണെന്നും ലിസി പറഞ്ഞിരുന്നു.