ബെംഗളൂരു: കന്നഡ സിനിമയില്‍ നാഴിക കല്ലാണ് കെ.ജി.എഫ്. നൂറ് കോടിയിലധികം കളക്ഷന്‍ നേടാന്‍ ചിത്രത്തിനായിരുന്നു. കര്‍ണാടകയിലെ കുപ്രസിദ്ധമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ കഥയാണ് പ്രധാനമായും ചിത്രം പറഞ്ഞിരുന്നുത്.
കന്നഡ സൂപ്പര്‍ താരം യാഷ് നായകനായ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കെ.ജി.എഫ് എന്നറിയപ്പെടുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ റൗഡി തങ്കത്തിന്റെ ജീവിതമാണ് ചിത്രത്തിന് ആസ്പദമാക്കിയിരിക്കുന്നത്.
എന്നാല്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് റൗഡി തങ്കത്തിന്റെ അമ്മ. മകന്റെ പേര് ചീത്തയാക്കുന്നുവെന്നും ചിത്രീകരണം നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കത്തിന്റെ അമ്മ കോടതിയെ സമീപിച്ചത്.
അമ്മയുടെ പരാതിയെ തുടര്‍ന്ന് ജെ.എം.എഫ് സെക്കന്റ് അഡിഷണല്‍ കോടതി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയച്ചു. എന്നാല്‍ തങ്കത്തിനെ അപമാനിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ പറഞ്ഞു. ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇത് രണ്ടാം തവണയാണ് ചിത്രത്തിനെതിരെ നിയമനടപടികള്‍ ഉണ്ടാവുന്നത്. കെ.ജി.എഫ്, കുന്നുകളില്‍ ഷൂട്ടിങ് നടത്താന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നു എന്നായിരുന്നു വാദം. തുടര്‍ന്ന് ചിത്രീകരണം സ്റ്റുഡിയോയിലേക്ക് മാറ്റുകയായിരുന്നു.