| Tuesday, 29th January 2019, 4:18 pm

എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ്; പ്രിയാ രമണിക്ക് കോടതി സമന്‍സ് അയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിന് എതിരായ ലൈംഗിക ആരോപണ കേസില്‍ പത്രപ്രവര്‍ത്തക പ്രിയാ രമണിക്ക് കോടതി സമന്‍സ് അയച്ചു. അക്ബര്‍ നല്‍കിയ മാനനഷ്ട കേസിലാണ് ദല്‍ഹി പട്യാല കോടതി സമന്‍സ് അയച്ചത്.

ഫെബ്രുവരി 25ന് മുമ്പായി ഹാജരാകാന്‍ പ്രിയാ രമണിയോട് കോടതി ആവശ്യപ്പെട്ടു.

അക്ബറിന്റെ വാദങ്ങള്‍ കേട്ട ശേഷമാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ സമന്‍സ് അയച്ചത്. അക്ബറിനു വേണ്ടി അഭിഭാഷക ഗീത ലുത്രയാണ് കോടതിയില്‍ ഹാജരായത്.

ALSO READ: പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ സ്വത്തല്ല, പൊതുസ്വത്ത്: നിലപാട് തിരുത്തി തിരുവിതാംകൂര്‍ കുടുംബം

പ്രിയ രമണിയാണ് മീ ടു ക്യാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നു. ആരോപണങ്ങള്‍ നിഷേധിച്ച എം.ജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

മീടു ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അക്ബര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബര്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more