സൂര്യനെല്ലി കേസില്‍ കീഴടങ്ങാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്
Daily News
സൂര്യനെല്ലി കേസില്‍ കീഴടങ്ങാത്ത പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2014, 1:06 pm

[] കോട്ടയം: സൂര്യനെല്ലി കേസില്‍ കീഴടങ്ങാനുള്ളവര്‍ ജൂലൈ 19നകം കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടു കെട്ടണമെന്നും കോടതി ഉത്തരവിട്ടു.

കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ പ്രതികളോടാണ് ഉടന്‍ കീഴടങ്ങണമെന്ന കോടതിയുടെ അന്ത്യശാസനം.

കേസ് പരിഗണിക്കുന്നതിനിടെ കോടതി പ്രതിഭാഗം അഭിഭാഷകനെ രൂക്ഷമായി വിമര്‍ശിച്ചു. കേസില്‍ കീഴടങ്ങിയ മറ്റു പ്രതികള്‍ മണ്ടന്മാരാണോയെന്നും കോടതി അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു.

കേസില്‍ ഇനി കീഴടങ്ങാനുള്ളത് കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫന്‍, ജോസ് നെടുംതകിടിയില്‍ എന്നീ പ്രതികളാണ്. ഇവരുടെ സ്വത്താണ് കീഴടങ്ങിയില്ലെങ്കില്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.