കൊച്ചി: മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധയുണ്ടാക്കുന്നതെന്ന് കോടതി. എറണാകുളം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിരീക്ഷണം.
മതവിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രസംഗം പരിശോധിച്ചെന്നും ഇതിന് പിന്നാലെയാണ് നടപടിയെന്നും കോടതി വ്യക്തമാക്കി.
പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയാണ്. സമീപത്തുള്ള ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നുമായിരുന്നു പി.സി ജോര്‍ജിന്റെ വാദം. എന്നാല്‍ സമാനമായി വിദ്വേഷ പ്രസംഗത്തിന് മുമ്പ് ശിക്ഷിക്കപ്പെട്ടിട്ടും തെറ്റ് ആവര്‍ത്തിച്ചത് ഗൂഢ ലക്ഷ്യങ്ങളോടെയാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
പ്രസംഗത്തിന്റെ വീഡിയോ കൈമാറണമെന്നും ഇത് പ്രദര്‍ശിപ്പിക്കാന്‍ കോടതിയില്‍ സൗകര്യമൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
53 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Content Highlight: Court denied PC George’s anticipatory bail