| Thursday, 12th April 2018, 12:53 pm

ബാര്‍കോഴ; വിജിലന്‍സ് അഭിഭാഷകനായി കോടതിയില്‍ തര്‍ക്കം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശമിടിഞ്ഞു വീഴുമോ എന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ധനമന്ത്രി കെ.എം. മാണിയുള്‍പ്പെട്ട ബാര്‍കോഴ കേസ് പരിഗണിക്കവെ കോടതിയില്‍ അഭിഭാഷകനെച്ചൊല്ലി തര്‍ക്കം രൂക്ഷമായി. മുന്‍ ധനമന്ത്രി കെ.എം.മാണിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സിന്റെ മൂന്നാമത്തെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായത്.

വിജിലന്‍സിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.


ALSO READ: ‘മുസ്‌ലിങ്ങള്‍ കുറ്റവാളികളാണ്, എന്റെ വീട്ടില്‍ അവരെ കയറ്റില്ല; അവരുടെ വോട്ടും എനിക്ക് വേണ്ട’: വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ


കേസ് പരിഗണിക്കുന്ന സമയത്ത് വിജിലന്‍സിന് വേണ്ടി താനാണ് ഹാജരാവുന്നതെന്നു സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശന്‍കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ മാണിയെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുന്നതിനെതിരെ നിലപാടെടുത്ത സതീശന്‍ ഹാജരാവുന്നതിനെ വിജിലന്‍സിന്റെ നിയമോപദേശകന്‍ വി.വി.അഗസ്റ്റിന്‍ എതിര്‍ത്തു.

ഇതോടെ കോടതിക്കുള്ളില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി.

ഇതേത്തുടര്‍ന്ന് ബാര്‍കോഴകേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിര്‍ത്തണമെന്ന് മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതിയില്‍ തര്‍ക്കം രൂക്ഷമായി.


ALSO READ: വിയ്യുര്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ഫോണ്‍ പിടികൂടി; പിടിച്ചത് കൊലപാതക കേസിലെ കൂട്ടുപ്രതികളുടെ സെല്ലില്‍ നിന്നും


അപ്പോള്‍ തന്നെ മജിസ്‌ട്രേട്ട് തര്‍ക്കത്തില്‍ ഇടപെട്ടു. സ്പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നാണ് കോടതി ചോദിച്ചത്. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന്‍ പറയാന്‍ പ്രതിയ്ക്ക് എന്തവകാശം. ഇത്തരം തര്‍ക്കങ്ങള്‍ കോടതിക്കുള്ളില്‍ നടത്തുന്നത്ത് തീര്‍ത്തും അപലപനീയമാണെന്നും കോടതി പറഞ്ഞു.

കേസ് ജൂണ്‍ 6ന് പരിഗണിക്കാനായി മാറ്റി.

We use cookies to give you the best possible experience. Learn more