കൊച്ചി: സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടണമെന്ന കോടതി വിധി റവന്യൂ വകുപ്പ് നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കോടതി വിധി ബാധകമല്ലെന്ന മനോഭാവമാണ് പല ഉദ്യോഗസ്ഥര്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.[]
പാടം നികത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനു ഫോര്‍ട്കൊച്ചി ആര്‍ഡിയോയ്ക്കും ആലുവ തഹസില്‍ദാര്‍ക്കും 25,000 രൂപ പിഴ ചുമത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് എസ്.സിരിജഗന്റെ വിമര്‍ശനം.
പാടം നികത്തുന്നത് തടയാന്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ ആര്‍.ഡി.ഒയും തഹസില്‍ദാരും വീഴ്ചവരുത്തിയെന്ന് പരാതിപ്പെട്ടുള്ള കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
അങ്കമാലിയിലെ മൂന്ന് പാടശേഖരങ്ങള്‍ നികത്തിയതിനെതിരെ പ്രദേശവാസികളായ പി.ടി ആന്റണിയും ടി.എ യോഹന്നാനുമാണ് കോടതിയെ സമീപിച്ചത്.