കൊച്ചി: തലശേരി എം.എല്‍.എ എ.എന്‍ ഷംസീറിന്റെ ഭാര്യ ഷെഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമാണെന്ന് കണ്ടാണ് കോടതി നടപടി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഷെഹലയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വ്വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം.പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ ക്ഷണിച്ചുള്ള വിജ്ഞാപനം ഒ.ബി.സി മുസ്‌ലീം എന്നാക്കി തിരുത്തിയാണ് നിയമനം എന്നായിരുന്നു ബിന്ദുവിന്റെ പരാതി.
ഷെഹല ഷംസീറിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമനം നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. വിജ്ഞാപനം റാങ്ക് പട്ടികയും മറികടന്നാണ് ഷെഹലയുടെ നിയമനം എന്നായിരുന്നു പരാതി. ഈ കേസിലാണ് കോടതി നടപടി.
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ താല്‍ക്കാലിക അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേയ്ക്കാണ് ഷെഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാറിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം കേട്ടശേഷമാണ് കോടതി നിയമനം റദ്ദാക്കിയത്.