| Friday, 12th October 2018, 8:20 am

വിവാദ വ്യവസായി വിജയ് മല്യയുട ബെംഗളൂരിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ബെംഗളൂരിലെ സ്വത്ത് കണ്ടുകെട്ടാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടു. വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം ( ഫെറ ) ലംഘിച്ചുവെന്ന് കേസിലാണ് നടപടി.

പലതവണ ആവശ്യപ്പെട്ടിട്ടും മല്യ ഹാജരായില്ലെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെരാവത്ത് ചൂണ്ടികാട്ടി. മല്യയുടെ പേരിലുള്ള 159 സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്ന് ബെംഗളൂരിലെ പൊലീസ് കോടതിയെ അറിയിച്ചു.

Also Read:  ഒഡീഷയെ വിറപ്പിച്ച തിത്‌ലി ചുഴലിക്കാറ്റിന്റെ വേഗത കുറയുന്നു

ജനുവരി 4ന് മല്യയെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ കെ.മത്ത, സംവേദ്‌ന വര്‍മ്മ എന്നിവരാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് വേണ്ടി വാദിച്ചത്.

ഇന്ത്യയിലെ കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള തന്റെ സ്വത്തുക്കള്‍ നഷ്ടമാകുന്നതിനുള്ള സാധ്യതയേറിയതിനാല്‍ ബ്രിട്ടണില്‍ നിന്നും തിരിച്ചുവരുന്നതിനായ് താന്‍ തയ്യാറാണെന്ന് നേരത്തെ വിജയ് മല്യ കേന്ദ്രത്തെ അറിയിച്ചിരുന്നു.
17 ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പ എടുത്തിട്ടുള്ള വിജയ് മല്യ അവ തിരിച്ചടയ്ക്കുന്നതില്‍ ക്രമക്കകേട് കാട്ടിയിരുന്നു. അവ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് മല്യക്കെതിരെ നിരവധി തവണ കേസെടുത്തിരുന്നു. 2016 മാര്‍ച്ച മുതല്‍ ലണ്ടനില്‍ കഴിയുകയാണ് മല്യ.

We use cookies to give you the best possible experience. Learn more