തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്.
ബി.ജെ.പിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. തുടരന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ബി.ജെ.പി ഓഫീസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ കള്ളപ്പണ ഇടപാട് നടത്തിയിരുന്നു എന്നാണ് സതീശന്റെ വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതായിരുന്നു.
എന്നാല്‍ ആ കുറ്റപത്ര പ്രകാരം ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ എല്ലാവരും തന്നെ സാക്ഷികള്‍ മാത്രമായിരുന്നു. എന്നാല്‍ ഈയടുത്ത് തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലോട് കൂടിയാണ് അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക് വീണ്ടും നീണ്ടത്. Updating…
Content Highlight: Court approves further investigation in Kodakara black money case