| Sunday, 26th May 2013, 9:39 pm

ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് നീട്ടാന്‍ കോടതി ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടാന്‍ കോടതി ഉത്തരവിട്ടു.

അജിത്ത് ചാന്ദില, അശ്വിന്‍ അഗര്‍വാള്‍, ചന്ദ്രഷ് പട്ടേല്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. ദല്‍ഹി സാകേത് കോടതിയുടേതാണ് ഉത്തരവ്.[]

കസ്റ്റഡി കാലാവധി നീട്ടണമെന്ന് പോലീസ്  നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

എന്നാല്‍ അങ്കിത് ചവാന്‍, ഇടനിലക്കാരന്‍ ജിജു ജനാര്‍ദനന്‍ എന്നിവരെ ജൂണ്‍ നാല് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. ഇവര്‍ ഇനി തിഹാര്‍ ജയിലാവും കഴിയുക.

ശ്രീശാന്തിന്റെ ജാമ്യപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. ശ്രീശാന്തിന്റെ പണമിടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടത്തുണ്ടെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു.
ഇതിനെ ശ്രീശാന്തിന്റെ അഭിഭാഷകര്‍ എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമായി.

We use cookies to give you the best possible experience. Learn more