ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ദല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടേതാണ് വിധി. അദ്ദേഹത്തെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കാനാണ് നാഗ്പൂര്‍ ബെഞ്ചിന്റെ നിര്‍ദേശം.
ദല്‍ഹി യൂണിവേഴ്സിറ്റിയിലെ രാം ലാല്‍ ആനന്ദ് കോളേജിലെ പ്രൊഫസറായിരുന്നു സായിബാബ. ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായിരിക്കെയാണ് സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചിവിട്ടിരുന്നു.
2018 മാര്‍ച്ച് 7നാണ് സായിബാബയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പോളിയോ ബാധിതനായ സായിബാബയുടെ ശരീരത്തിന്റം തൊണ്ണൂറ് ശതമാനവും തളര്‍ന്ന നിലയിലാണ്.
റെവലൂഷ്യനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന മാവോ വാദി സംഘടനയുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചു എന്ന് കാണിച്ചായിരുന്നു നടപടി. 2013ലായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 2017ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
ജി.എന്‍. സായിബാബയോടൊപ്പം അഞ്ച് പേര്‍ കൂടി ഉള്‍പ്പെട്ടിരുന്നു. ഇവരേയും നിലവില്‍ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഇവരില്‍ ഒരാളായ പാണ്ഡു നരോട്ടെ കഴിഞ്ഞ ഓഗസ്റ്റില്‍ പന്നിപ്പനി ബാധിച്ച് മരിച്ചു.
Content Highlight: court acquitted G.N. Saibaba on maoist link case