[]ചെന്നൈ: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹമായി പരിഗണിക്കാമെന്ന് മദ്രാസ് ഹൈക്കോടതി.
വേര്‍പിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവില്‍ നിന്ന് ജീവനാംശം തേടി കോടതിയിലെത്തിയ മുസ്‌ലിം യുവതിയുടെ പരാതിയിന്മേല്‍ പുറപ്പെടുവിച്ച വിധിയിലാണ് ഇക്കാര്യം ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടിക്കാട്ടിയത്. []
ലൈംഗികബന്ധത്തില്‍ നിന്നും യുവതി ഗര്‍ഭിണിയാ യിട്ടുണ്ടെങ്കില്‍ അത് വിവാഹത്തിന് തുല്യമാണെന്ന് പറഞ്ഞ കോടതി ഗര്‍ഭമില്ലെങ്കിലും ലൈംഗികബന്ധം നടന്നതായി തെളിവുണ്ടെങ്കില്‍ അതും വിവാഹബന്ധമായി പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
1994ല്‍ മുസ്‌ലിം ആചാരപ്രകാരം വിവാഹിതയായ തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും 2000 മുതല്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് തനിക്ക് ജീവിതച്ചെലവിനുള്ള പണം നല്‍കുന്നില്ലെന്നുമാണ് യുവതിയുടെ പരാതി.
പരാതിയില്‍കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭര്‍ത്താവിനോട് യുവതിക്ക് പ്രതിമാസം 500 രൂപ വീതം നല്‍കണമെന്ന് നിര്‍ദേശിച്ചു. 2000 സെപ്തംബര്‍ മുതല്‍ ഈ തുക നല്‍കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
“”താലികെട്ട് , മാല കൈമാറല്‍ , മോതിരം അണിയിക്കല്‍ , വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങിയ ചടങ്ങുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികള്‍ മാത്രമാണ്.
എന്നാല്‍, പ്രായപൂര്‍ത്തിയായശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതും വിവാഹബന്ധമായി കണക്കാക്കപ്പെടണം.”” കോടതി പറഞ്ഞു.
18 വയസ്സായ സ്ത്രീയും 21 വയസ്സായ പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അത് വിവാഹബന്ധമായി തന്നെ പരിഗണിക്കണമെന്ന് ജസ്റ്റിസ് സി.എസ്. കര്‍ണനാണ് പറഞ്ഞത്.