| Saturday, 14th March 2020, 2:11 pm

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്ന ഏകവ്യക്തി മോദി; അദ്ദേഹത്തിന് കീഴില്‍ ഇന്ത്യയുടെ ആരോഗ്യരംഗം വന്‍പുരോഗതിയിലെന്ന് അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഋഷികേഷ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കീഴില്‍ ഇന്ത്യയുടെ ആരോഗ്യരംഗം വളരെ മെച്ചപ്പെട്ടുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. എയിംസില്‍ നടന്ന ചടങ്ങിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ ആരോഗ്യമേഖലയെ പുരോഗതിയിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രി കഠിനമായി പരിശ്രമിച്ചു. രാജ്യത്തിന്റേയും രാജ്യത്തെ ജനങ്ങളുടേയും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള ഏക വ്യക്തി നരേന്ദ്രമോദിയാണ്. നിങ്ങള്‍ക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണത്.’, അമിത് ഷാ പറഞ്ഞു.

2014 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെമമ്പാടും 157 പുതിയ മെഡിക്കല്‍ കോളേജുകള്‍ കൊണ്ടുവന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘157 മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. അടല്‍ ബിഹാരി വാജ്‌പേയ് ആറ് എയിംസുകള്‍ രാജ്യത്ത് കൊണ്ടുവന്നു. ഇപ്പോള്‍ 22 എയിംസ് കോളേജുകള്‍ രാജ്യത്തുണ്ട്. എല്ലാ സംസ്ഥാനത്തും എയിംസ് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.’, അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ത സിംഗ് റാവത്തും ചടങ്ങിലുണ്ടായിരുന്നു.

അതേസമയം രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 89 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more